ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും നിറഞ്ഞ പ്രദേശമാണ് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്. സെന്റ് ജോർജ് യാക്കോബായ പള്ളി, പല്ലാരിമംഗലം ശിവക്ഷേത്രം, പല്ലാരിമംഗലം ജുമാ മസ്ജിദ് തുടങ്ങിയ പുരാതന ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. മതസൗഹാർദ്ദവും ഉയർന്ന സാംസ്‌കാരിക നിലവാരവും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. 1932-ൽ ആരംഭിച്ച അടിവാട് എൽ.പി. സ്കൂളും 1948-ൽ ആരംഭിച്ച ദേശീയ വായനശാലയും വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു. കാർഷിക മേഖലയാണ് പഞ്ചായത്തിന്റെ പ്രധാന അധിഷ്ഠാനം. തെരുവപ്പുല്ല്, കശുമാവ്, കുരുമുളക് തുടങ്ങിയ കൃഷികളും അവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുമാണ് പഴയകാലത്ത് പ്രധാന വരുമാന മാർഗങ്ങൾ ആയിരുന്നു.
കൂടുതൽ വായിക്കുക